Thiruvananthapuram : മുഖ്യമന്ത്രി പിണറായി വിജയന്റെയും (CM Pinarayi Vijayan) മന്ത്രിമാരുടെയുടെ സത്യപ്രതിജ്ഞ ചടങ്ങ് (Oath Ceremony) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (Thiruvananthapuram Central Stadium) വെച്ച് ആഘോഷപൂർവം നടത്തുന്നത് വിവാദമായിരിക്കെ എൽഡിഎഫിൽ അഭിപ്രായ ഭിന്നത. സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷപൂർവമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭ എംപിയുമായ ബിനോയി വിശ്വം (Binoy Viswam) അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡും ട്രിപ്പിൾ ലോക്ഡൗണും മഴക്കെടുതിയും നിലവിൽ നിൽക്കെ സത്യപ്രതിജ്ഞ ചടങ്ങ് ചുരുക്കുന്നതല്ലെ ഉചിതമെന്നാണ് ബിനോയി വിശ്വം എൽഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞയ്ക്ക് മന്ത്രിമാരും അവരുടെ രണ്ട് ബന്ധുക്കളും അനിവാര്യരായ ഉദ്യോഗസ്ഥരുമായി ചുരുക്കുന്നതല്ലെ ഉചിതമെന്ന് ബിനോയി വിശ്വം ചോദിക്കുന്നു.



ALSO READ : ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് മൂന്ന് ദിവസം


"നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവർത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങൾ അതാണ് നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയംകരനായ മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ട്" ബിനോയി വിശ്വം കൂട്ടിചേർത്തു.


എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിൽ 700ൽ അധികം പേരെ ഉൾപ്പെടുത്തി തന്നെ.പരിപാടി സംഘടിപ്പിക്കനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സത്യപ്രതിജ്ഞ ചടങ്ങ വൃഛ്വലായി നടത്തികൂടെയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ മുന്ത്രിയോടായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പിണറായി വിജയൻ നിരാകരിക്കുകയായിരുന്നു. ഗവർണക്ക് മുന്നിൽ സത്യവാചകം ചൊല്ലുകയെന്ന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.


ALSO READ : മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു


രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിഞ്ജ ചടങ്ങുകൾ ഈ മാസം 20-ന് നടക്കും. പിണറായി വിജയനും മുൻ ധാരണ പ്രകാരമുള്ള 21 മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്യും. നിയമസഭാ സെക്രട്ടറിയേറ്റും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.


ALSO READ : മുഖ്യമന്ത്രിയും മന്ത്രിമാരും 20-ന് സത്യപ്രതിജ്ഞ ചെയ്യും: എം.എൽ.എ മാർ 24, 25 തീയതികളില്‍


പിന്നാലെ 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയേറ്റ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്.


അതേസമയം ഈ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ യുവാക്കൾ ചേർന്ന് ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. #TakeOathOnline എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.