കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം-പി.സി ജോർജ്ജ്

ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത  ഇരട്ട ചങ്കൻ മുഖ്യമന്ത്രി . 

Written by - Zee Hindustan Malayalam Desk | Last Updated : May 12, 2021, 02:28 PM IST
  • അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് നിങ്ങളൊക്കെ ഇവിടെയുള്ളത്
  • ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല
  • നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ .
  • നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത്
കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം-പി.സി ജോർജ്ജ്

Erattupetta: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ് (Pc george). നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.5000-ത്തോളം പോസ്റ്റ് ലൈക്കുകളും 600-ൽ അധികം ഷെയറുകളുമാണ്   പോസ്റ്റിന് ലഭിച്ചത്

പോസ്റ്റിലെ പ്രസക്ത ഭാഗങ്ങളിൽ ഇങ്ങിനെ പറയുന്നു.മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് . ഇസ്രായേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ (Kerala) ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു. 

ALSO READ: ഇടതുമുന്നണിയ്ക്കെതിരെ രൂക്ഷവിമർശനം, UDFന് എതിരെ നിലപാട് മയം, മുന്നണി പ്രവേശനം ലക്ഷ്യമിട്ട് P C George

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത്  മലയാളിക്കാണ് പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു .ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത  ഇരട്ട ചങ്കൻ മുഖ്യമന്ത്രി . 
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് . 
നിങ്ങൾ ആരെയാണ് ഭയക്കുന്നത് ? 
പലസ്തീനിലെ ഹമാസിനെയോ ? 
അതോ കേരളത്തിലെ ഹമാസിനെയോ ? 

Aso readപി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു

കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം . 
അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് . 
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News