മുഖ്യമന്ത്രിയും മന്ത്രിമാരും 20-ന് സത്യപ്രതിജ്ഞ ചെയ്യും: എം.എൽ.എ മാർ 24, 25 തീയതികളില്‍

സത്യപ്രതിജ്ഞയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റും ഒരുങ്ങി.

Written by - Zee Malayalam News Desk | Last Updated : May 16, 2021, 09:33 AM IST
  • ആദ്യത്തെ ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്‌പീക്കര്‍ തെരഞ്ഞെടുപ്പുമാകും
  • ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌ ഒരുമാസം കഴിഞ്ഞാകും
  • സമ്മേളനം പിരിഞ്ഞാലുടന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേര്‍ക്കും.
  • എം.എൽ.എ ഹോസ്റ്റലിൽ പുതിയ അംഗങ്ങൾക്ക് താമസിക്കാനുള്ള സൌകര്യങ്ങളും,മറ്റ് നടപടിക്രമങ്ങളും പൂർത്തിയായി
മുഖ്യമന്ത്രിയും മന്ത്രിമാരും 20-ന് സത്യപ്രതിജ്ഞ ചെയ്യും:  എം.എൽ.എ മാർ 24, 25 തീയതികളില്‍

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ (Pinarayi Vijayan Government)സത്യപ്രതിഞ്ജാ ചടങ്ങുകൾ 20-ന് നടക്കും. പിണറായിയും മുൻ ധാരണ പ്രകാരമുള്ള 21 മന്ത്രിമാരും സത്യ പ്രതിഞ്ജാ ചെയ്യും. നിയമസഭാ സെക്രട്ടറിയേറ്റും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . സത്യപ്രതിജ്ഞയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റും ഒരുങ്ങി. 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്.

ALSO READ : കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരെ കാണാതായി

സത്യപ്രതിജ്ഞയ്ക്ക് ശേഷം അന്ന് തന്നെ ആദ്യ മന്ത്രിസഭായോഗം ചേരും. നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീയതിയും പ്രോട്ടേം സ്‌പീക്കറെയും അന്ന് തന്നെ തീരുമാനിക്കും. പിന്നീട് ഗവർണർക്ക് ശുപാർശ കൈമാറും. പിന്നീട് സഭ വിളിച്ചു ചേർക്കാൻ ഗവർണർ ശുപാർശ ചെയ്യും.

ആദ്യത്തെ ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്‌പീക്കര്‍ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌ ഒരുമാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേര്‍ക്കും.

ALSO READ : കേരളത്തിൽ അതിശക്തമായ മഴ; അച്ചൻ കോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയസാധ്യതാ മുന്നറിയിപ്പ്

എം.എൽ.എ ഹോസ്റ്റലിൽ പുതിയ അംഗങ്ങൾക്ക് താമസിക്കാനുള്ള സൌകര്യങ്ങളും,മറ്റ് നടപടിക്രമങ്ങളും പൂർത്തിയായി വരുകയാണ്. അതേസമയം സത്യപ്രതിഞ്ജക്ക് 750 ഒാളം പേരെയാണ് പങ്കെടുപ്പിക്കാൻ ആലോചിക്കുന്നത്. വിമർശനങ്ങൾ ഉയർന്നതോടെ ഇതിൽ മാറ്റം വരാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News