തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടത്തുന്ന ഹർത്താലിൽനിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല, ഉംറ തീർഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങൾ നിരത്തുകളിൽ ഓടുന്നുണ്ട്. അതേസമയം,  കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു. കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. 


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.പരീക്ഷകള്‍, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീര്‍ഥാടകർ, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ  ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്.


ഹർത്താൽ കാരണം കാലിക്കറ്റ് സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. കൊച്ചി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കണ്‍ട്രോളർ അറിയിച്ചു ‍. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള, എം.ജി, ആരോഗ്യ സർവകലാശാല പരീക്ഷകളും മാറ്റിവച്ചു. എന്നാൽ, പി.എസ്.സി പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമില്ല.