കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും സിപിഐഎം ചായ്‌വുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല (Ramesh Cgennithala) നേരെ ആരോപിച്ചിരുന്നു.


ഇരട്ട വോട്ട് മരവിപ്പിക്കുകയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  


Also Read: Kerala Assembly Election 2021 : ഇരട്ട വോട്ട് വിവാദം - ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം


എന്നാൽ സംസ്ഥാനത്ത് വെറും മുപ്പത്തി എട്ടായിരത്തി അഞ്ഞൂറ്റി എൺപത്തിയാറ് ഇരട്ടവോട്ടുകൾ (Double Votes) മാത്രമാണ് കണ്ടെത്തിയതെന്നും ഇത്തരം ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്..


എങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ (Voters List) ഇനി മാറ്റം വരുത്താനാകില്ലെന്നും രാഷ്ട്രീയ പാർട്ടികൾ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുമായി തിങ്കളാഴ്ചവരെ സമർപ്പിച്ച 3,16, 671 വോട്ടുകൾ പരിശോധിച്ചെന്നും ഇതിൽ 38586 എണ്ണം മാത്രമാണ് ഇരട്ടിപ്പ് കണ്ടെത്തിയതെന്നും കമ്മീഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  


Also Read: Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം


ഒന്നിലധികം വോട്ടുകൾ ഒരാൾ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും ആരെങ്കിലും ഒന്നിലധികം വോട്ട് ചെയ്യാൻ എത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. 


ചീഫ് ജസ്റ്റിസ് എസ മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഇന്ന് വിധി പറയുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.