തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആസാദി കാ അമൃത് മഹോത്സവ് (Azadi ka Amrit Mahotsav) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ (Online) വഴി ആരോഗ്യ വകുപ്പ് മന്ത്രി (Health Minister) വീണാ ജോര്‍ജ് (Veena George) നിര്‍വഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ (Mayor Arya Rajendran) നിര്‍വഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിന്റെ ഭാഗമായി 75000 ഹെക്ടര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുവാനും 75 ലക്ഷം ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടു വളര്‍ത്തുവാനും അതുവഴി ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Also Read: വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് CM Pinarayi Vijayan


സംസ്ഥാനത്ത് 750 ഹെക്ടര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസസ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും ഒപ്പം സംസ്ഥാനത്തിന്റെ ഔഷധസസ്യ സംരക്ഷണം ഉറപ്പ് വരുത്തുവാനും ഇത് സഹായകരമാകും.


Also Read: Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ


ഔഷധസസ്യ കൃഷിയുടെ (Farming) പ്രാധാന്യം, അനിവാര്യത, സംരക്ഷണം, ഉപയോഗം, വിപണനം, ഗവേഷണം, കൃഷി പ്രോത്സാഹനം, പരിപോഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലൂടെ ഔഷധസസ്യങ്ങളുടെ പരിപേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ഔഷധ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി (Minister) വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.