തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 126 പേര്‍ മരിച്ചതായി സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് 429 വീടുകള്‍ പൂര്‍ണ്ണമായും 11321 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നത്.


അതേസമയം കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഒരാഴ്ചയ്ക്കകം കേരളത്തിലെത്തും. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന്‍ ലോക്സഭയില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.


ആലപ്പുഴയിലേയും കുട്ടനാട്ടിലേയും കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം 5ന് ജില്ലയിലെത്തുമെന്നും വ്യക്തമാക്കി.