തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത്  ഇന്നും മഴ തുടരുമെന്ന് (Kerala Rain) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ നാല് വരെ സംസ്ഥാനത്ത് (Kerala Rain Alert) മഴ തുടരുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ യെൽലോ അലേര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന്റെ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.


Also Read: Rain alert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്


ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.  കൂടാതെ  അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്. 


കൂടാതെ നവംബര്‍ മൂന്നുവരെ കേരളതീരത്തും നാലുവരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.  ഇതിനിടയിൽ മഴ തുടരുന്നുണ്ടെങ്കിലും മുല്ലപ്പെരിയാറിലെ (Mullaperiyar Dam) ജലനിരപ്പ് കുറയുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്. 


Also Read: കേരളപ്പിറവി 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ


ഇന്ന് രാവിലെ ജലനിരപ്പ് (Mullaperiyar Dam) 138.40 അടിയായി കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഷട്ടറുകൾ ഇന്ന് അടച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.