Thiruvananthapuram: സംസ്ഥാനത്ത് അതിതീവ്ര മഴ  (Heavy Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗ (India Meteorological Department-IMD)ത്തിന്‍റെ  മുന്നറിയിപ്പ്


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും ഇത്  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് ഇടയാക്കുമെന്നുമാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.


 മുന്നറിയിപ്പിനെത്തുടര്‍ന്ന് 4 ജില്ലകളില്‍  റെഡ് അലേര്‍ട്ട് (Red Alert) പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലേര്‍ട്ട്. കൂടാതെ, വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, കോട്ടയം ,ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്  (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.  


ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കി. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. 


ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു.  ഉരുള്‍പ്പൊട്ടല്‍ , മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി. നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ,  പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കാന്‍ സാധ്യത ഉണ്ട്.


Also read: Kerala Rain: മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും; വെള്ളിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും!


മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ്. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.


Also read: NIA raid: കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം, തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കും; DGP Loknath Behera


.പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കാനുംസര്‍ക്കാര്‍ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച്‌ മാറി താമസിക്കാന്‍ തയ്യാറാകണം. അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിന്‍റെ  പശ്ചാത്തലത്തില്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകരും, കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്‌സ്, നേവി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്രസേനകളും സജ്ജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.