NIA raid: കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം, തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കും; DGP Loknath Behera

അൽ ഖ്വയ്‌ദ  (Al Qaeda) ബന്ധം ആരോപിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (NIA) മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരള പോലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം...!! 

Last Updated : Sep 20, 2020, 07:52 AM IST
  • അൽ ഖ്വയ്‌ദ (Al Qaeda) ബന്ധം ആരോപിച്ച് NIA മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരള പോലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം
  • ശനിയാഴ്ചയാണ് അൽ ഖ്വയ്‌ദയുമായി (Al Qaeda) ബന്ധമുള്ള 3 പേരെ എറണാകുളം ജില്ലയില്‍നിന്നും ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ അറസ്റ്റ് ചെയ്തത്
  • തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ (DGP Loknath Behera)അറിയിച്ചു.
NIA raid: കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം, തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കും; DGP Loknath Behera

കൊച്ചി: അൽ ഖ്വയ്‌ദ  (Al Qaeda) ബന്ധം ആരോപിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (NIA) മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരള പോലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം...!! 

ശനിയാഴ്ചയാണ് അൽ ഖ്വയ്‌ദയുമായി   (Al Qaeda) ബന്ധമുള്ള 3 പേരെ എറണാകുളം ജില്ലയില്‍നിന്നും ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ അറസ്റ്റ്  ചെയ്തത്.

സംഭവത്തില്‍, തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ  (DGP Loknath Behera)അറിയിച്ചു. 

തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് രാത്രിതന്നെ  ഡിജിപിക്ക് ലഭിച്ചിരുന്നു.    പ്രാദേശികസഹായം ആവശ്യപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെടുകയും ചെയ്തു. 
അൽ ഖ്വയ്‌ദ ബന്ധം ആരോപിച്ചുള്ള അറസ്റ്റാണന്ന വിവരം പോലീസ് (Kerala Police) അറിയുന്നത് ശനിയാഴ്ച രാവിലെ എന്‍ഐഎ ഡിജിപിയെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണ്‌.

അതേസമയം, അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം ഏറെനാളായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Also read: എറണാകുളത്ത് NIA റെയിഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ!

ഭീകരവാദ നിലപാടുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തില്‍പെട്ടവരാകാം ഇവരെന്നുമാണ് സംസ്ഥാന പോലീസിന്‍റെ വിലയിരുത്തല്‍. ഇവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുകയോ യോഗങ്ങള്‍ ചേരുകയോ ചെയ്തതായി വിവരമില്ലാത്തതിനാല്‍ കസ്റ്റഡിയോ സൂഷ്മ നിരീക്ഷണമോ  നടത്തിയില്ലെന്നും പറയുന്നു.

Also read: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ

പെരുമ്പാവൂരില്‍  നിന്നാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച  പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന. നിര്‍മാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്.

 

Trending News