Higher Education: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒന്നരവർഷത്തിന് ശേഷം
18 വയസ്സിന് മുകളിലുള്ള റസിഡൻഷ്യൽ മാതൃകയിലുള്ളവർ പഠിക്കുന്ന സ്ഥാപനങ്ങളാണ് തുറക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 18 വയസ്സിന് മുകളിലുള്ള റസിഡൻഷ്യൽ മാതൃകയിലുള്ളവർ പഠിക്കുന്ന സ്ഥാപനങ്ങളാണ് തുറക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാം. ബയോബബിൾ മാതൃകയിൽ വേണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ.
ALSO READ: Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല
അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ/പോളി ടെക്‌നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.
റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കുള്ള പരിശീലനസ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ
ഒരു ഡോസ് വാക്സിനേഷൻ എങ്കിലും പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളേയും ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട്
തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാൽ സ്കൂൾ അധ്യാപകർ ഈയാഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിനേഷനിൽ സ്കൂൾ അധ്യാപകർക്ക് മുൻഗണന നൽകും. പത്തു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...