Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല

Kerala COVID Restrictions - രാത്രി കർഫ്യു ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 11:47 PM IST
  • സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ.
  • നിലവിലുള്ള രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
  • കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരക്കുന്നത്.
Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല

Thiruvananthapuram : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. നിലവിലുള്ള രാത്രിക്കാല കർഫ്യുവും (Night Curfew) ഞായറാഴ്ച ലോക്ഡൗണും (Sunday Lockdown) പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരക്കുന്നത്. 

"സംസ്ഥാനത്ത് രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിക്കും" മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

ALSO READ : Higher Education: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒന്നരവർഷത്തിന് ശേഷം

കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. വാരാന്ത്യ ലോക്ഡൗണ്‍ പിന്നീട് ഞായറാഴ്ചത്തേക്ക് മാത്രമാക്കി ചുരുക്കകയായിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 25,000 കടന്ന് കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ്, മരണം 189

അതേസമയം ഇന്ന് കേരളത്തിൽ 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 189 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News