Horticorp : കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് ആറുകോടി, കർഷകർ കടുത്ത പ്രതിസന്ധിയിൽ; പണമില്ലെന്ന് ഹോർട്ടികോർപ്പ്
കൃഷിയെ സ്നേഹിക്കുന്ന പല കർഷകരും ഇതിനെ തുടർന്ന് കൃഷി സമ്പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
Thiruvananthapuram : സംസ്ഥാനത്ത് ഹോർട്ടികോർപ്പ് കർഷകർക്ക് പച്ചക്കറി സംഭരിച്ച വകയിൽ ആറ് കോടി രൂപ നൽകാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക വരാൻ കാരണമെന്ന് ഹോർട്ടികോർപ്പ് പറയുന്നു. എന്നാൽ പണം കുടിശ്ശികയായതോടെ കർഷകരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കൃഷിയെ സ്നേഹിക്കുന്ന പല കർഷകരും ഇതിനെ തുടർന്ന് കൃഷി സമ്പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഒരു യുവ കർഷകൻ മാത്രം ഹോർട്ടി കോർപ്പ് നൽകാനുള്ളത് 12 ലക്ഷം രൂപയാണ്. പല കർഷകരും കൃഷി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
കാർഷിക മൊത്തവിപണയിൽ കർഷകർ കൊണ്ട് വരുന്ന സാധനങ്ങൾ അടിസ്ഥാന വിലയ്ക്ക് അനുസരിച്ച് ലേലം വിളിച്ചെടുക്കുകയാണ് ചെയ്യുന്നത്. പച്ചക്കറി കച്ചവടക്കാർ ലേലം വിളിച്ച് പച്ചക്കറികൾ എടുത്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ പണം നൽകുകയും ചെയ്യും. ലേലം കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറിയാണ് ഹോർട്ടികോർപ്പ് എടുക്കുന്നത്.
കേരളത്തിലുടനീളം ഉള്ള സ്ഥലങ്ങളിൽ നിന്നും ഇങ്ങനെ ശേഖരിച്ച പച്ചക്കറികളുടെ കാശാണ്ഹോർട്ടികോർപ്പ് നൽകാനുള്ളത്. പണമില്ലാത്താണ് പണം കൊടുക്കാത്തത്തിന് കാരണമെന്ന് ഹോർട്ടി കോർപ്പ് എംഡി ജെ സജീവ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ പ്രതിസന്ധി നികത്താൻ 17 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടതായും അറിഞ്ഞിട്ടുണ്ട്.
ALSO READ: മൂന്ന് പതിറ്റാണ്ടോളമായി തുടരുന്ന തലസ്ഥാനത്തെ പുസ്തക വിപണി; കൊവിഡിൽ നിറംമങ്ങി പുസ്തകതെരുവുകൾ!!!
ഫെബ്രുവരി 4 ന് നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്നും തുക ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം നടത്തിയിരുന്നു. മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കർഷകർ പറഞ്ഞിരുന്നു.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ 7 മാസമായി കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്നും തുക ലഭിക്കുന്നില്ല എന്നാരോപിച്ചാണ് കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചത്. നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ ലേലത്തിനായി കൊണ്ടുവരുന്ന കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികോർപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...