Horticorp : സർക്കാരിൽ നിന്ന് അവഗണനയെന്ന് കർഷകർ; ഏഴ് മാസമായി ഹോർട്ടികോർപ്പിൽ നിന്നുള്ള തുക ലഭിക്കുന്നില്ല; നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ പ്രതിഷേധം

മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.

Edited by - Kaveri KS | Last Updated : Feb 4, 2022, 08:12 PM IST
  • മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു.
  • സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
  • നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ 7 മാസമായി കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്നും തുക ലഭിക്കുന്നില്ല എന്നാരോപിച്ചാണ് കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചത്.
  • നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ ലേലത്തിനായി കൊണ്ടുവരുന്ന കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികോർപ്പാണ്.
Horticorp : സർക്കാരിൽ നിന്ന് അവഗണനയെന്ന് കർഷകർ; ഏഴ് മാസമായി ഹോർട്ടികോർപ്പിൽ നിന്നുള്ള തുക ലഭിക്കുന്നില്ല; നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ പ്രതിഷേധം

തിരുവനന്തപുരം: നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്നും തുക ലഭിക്കുന്നില്ലെന്ന് ആരോപണം. മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ 7 മാസമായി കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്നും തുക ലഭിക്കുന്നില്ല എന്നാരോപിച്ചാണ് കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചത്. നെടുമങ്ങാട്  കാർഷിക മൊത്തവ്യാപാര വിപണിയിൽ ലേലത്തിനായി കൊണ്ടുവരുന്ന കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികോർപ്പാണ്.

Nedumangadu International Market

ALSO READ: Pathanamthitta Townhall : നവീകരിച്ച പത്തനംതിട്ട ടൗൺ ഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു; നിർമ്മാണം 75 ലക്ഷം രൂപ മുതൽ മുടക്കിൽ; പുനർനിർമ്മാണം പഴമയുടെ പ്രൗഡി ചോരാതെ

എന്നാൽ, യഥാസമയം വില നൽകുന്നതിൽ ഹോർട്ടി കോർപ്പ് തുടർച്ചയായി വീഴ്ച വരുത്തുന്നു. നിലവിൽ 2021 ആഗസ്റ്റ് മാസം മുതലുളള തുകയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് വിപണി  വകുപ്പ് അധികൃതർ  സർക്കാരിനും കൃഷി വകുപ്പ് മന്ത്രിയ്ക്കും പല പ്രാവശ്യം രേഖാമൂലം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കൊവിഡ് മഹാമാരിയും മഴക്കെടുതിയും കർഷകർക്ക് തീരാ നഷ്ടമാണ് വരുത്തിയത് എന്നിട്ടും സഹായമൊന്നും  ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്.

Horticorp

ALSO READ : Viral News | പിടിച്ച പാമ്പിനെ ചാക്കിലാക്കാൻ വെറും ഒന്നര മിനിട്ട്; വൈറലായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി ഇവിടെയുണ്ട്!!!

കർഷകർ വിപണിയിൽ എത്തിക്കുന്ന ഉല്പന്നങ്ങൾ പെട്ടെന്ന് തന്നെ വിറ്റു പോകുന്നുണ്ടെങ്കിലും ഇവർക്ക് കിട്ടേണ്ട തുക മാത്രം കൃത്യസമയത്ത് കിട്ടുന്നില്ല.  ഏക വരുമാനം ഹോർട്ടി കോർപ്പിൽ നിന്നു ലഭിക്കുന്ന വരുമാനമാണ്. കർഷകർ കൊണ്ടു വരുന്ന ഉല്പന്നങ്ങൾക്ക് ലേല ദിവസത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ കർഷകരുടെ തുക നൽക്കണം എന്നാണ് സർക്കാർ നിർദേശം.

Farmers

ALSO READ: ഗുണ്ടാവേട്ട ശക്തമാക്കി പോലീസ്; രാഷ്ട്രീയ സ്വാധീനത്തിൽ വിലസിയ 557 പേർ ഗുണ്ടാ പട്ടികയിൽ; 701 പേർക്കെതിരെ കാപ്പ ചുമത്തി

ഇത് ഹോർട്ടി കോർപ്പ് പാലിക്കുന്നില്ല. മലയോര മേഖലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മൊത്തവിതരണ കേന്ദ്രത്തിൽ നേരത്തെ 1200 കർഷകർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 250-ൽ താഴെ മാത്രം കർഷകരാണുള്ളത്.

protest

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News