തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒരു ദിവസം 12 വിമാനങ്ങളില്‍ കൂടുതല്‍ വരാന്‍പാടില്ലെന്നാണ് സംസ്ഥാനത്തിന് നിലപാട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 


വേറെ ലെവല്‍ DRS സംവിധാനവുമായി ഗല്ലി ബോയ്സ്.. വീഡിയോ പങ്കുവച്ച് രവി അശ്വിന്‍!!


മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ കാര്യത്തിലും ഇതേ സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.


കേരളത്തിലേക്ക് എത്ര പ്രവാസികള്‍ വേണമെങ്കിലും വന്നോട്ടെ, എല്ലാവര്‍ക്കുമുള്ള സൗകര്യമിവിടെയുണ്ടെന്നായിരുന്നു പിണറായി ജനങ്ങളോട് പറഞ്ഞതും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതും. ഇവിടെ യാതൊരു സൗകര്യങ്ങളും ഒരുക്കിയിരുന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 


Aww! ഗര്‍ഭിണിയായ ഭര്‍ത്താവിന്‍റെ നിറവയറില്‍ സ്നേഹ ചുംബനം, ചിത്രങ്ങള്‍...


വിദേശത്തുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും തിരികെ കേരളത്തിലെത്തുന്നതിന് സര്‍ക്കാര്‍ തന്നെ എതിര്‍ക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങി ദുരിതമനുഭവിക്കുന്ന മലയാളികളുടെ മടങ്ങി വരവിന് തടസ്സം പിണറായി സര്‍ക്കാരാണ്. 


പ്രവാസികളോടും മറ്റു സംസ്ഥാനങ്ങളിലുള്ളവരോടും പിണറായി സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
യാതൊരു സൗകര്യങ്ങളുമൊരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതിന്റെ ദുരന്തമാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിടുക്കിയായ ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിനു വഴിവെച്ച ദുരന്തം ഉണ്ടാകാന്‍ കാരണം. 


#StayHome: എല്ലാവരെയും വീട്ടിലിരുത്താന്‍ പുതിയ അടവുമായി പോണ്‍ ഹബ്!


കമ്പ്യൂട്ടറോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത കുട്ടികള്‍ എങ്ങനെ പഠിക്കുമെന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. ഉദ്ഘാടനം നടത്തി വാര്‍ത്ത സൃഷ്ടിക്കാനാണ് സര്‍ക്കാരിന് തിടുക്കം. പിന്നാക്ക വിഭാഗങ്ങളിലുള്ള, സൗകര്യങ്ങളില്ലാത്ത മേഖലകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.