കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ വന്‍ ചുഴലിക്കാറ്റ്. മരുതാംകര, കാവിലംപാറ എന്നിവടങ്ങളിലാണ് കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടങ്ങളുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലര്‍ച്ചെ വീശിയ ചുഴലിക്കാറ്റില്‍, പുതുപ്പാടിയില്‍ വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും തലനാരിഴക്ക് വന്‍ അപകടം ഒഴിവായി.


ഈ മേഖലകളില്‍ ശനിയാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴ ഞായറാഴ്ച പുലര്‍ച്ചവരെ തുടര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകിവീണു. മിക്കയിടത്തും വൈദ്യുതി ബന്ധം നിശ്ചലമായി. താമരശേരി, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലും ശക്തമായ കാറ്റുവീശി.


കോടഞ്ചേരി, ശാന്തിനഗര്‍, പച്ചക്കാട്, നീലേശ്വരം എന്നിവടങ്ങളില്‍ വന്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പശുക്കടവ് മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വടകരയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഗതാഗതം തടസപ്പെട്ട പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.