Idamalayar Dam: നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് 11 മണിക്ക് തുറക്കും
Idamalayar Dam: ഡാമിന്റെ രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
എറണാകുളം: Idamalayar Dam: ഇടമലയാർ ഡാമിൻ്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കുവർദ്ധിച്ചതിനാലും, റൂൾ ലവൽ നിലനിർത്തുന്നതിനുമായി ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്റെ രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് നദി തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: തൃശൂരിൽ ബൈക്കിനെ പിന്തുടർന്ന് തെരുവുനായയുടെ ആക്രമണം; യുവതിക്ക് പരിക്ക്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: Kerala Weather Report: തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ വരുന്ന ദിവസങ്ങളിലും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് റിപ്പോർട്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം നാളെയോടെ കൂടുതൽ ശക്തിപ്രാപിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...