Pathanamthitta : നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മുൻ മുഖ്യമന്ത്രി Oommen Chandy യെ നേമത്ത് മത്സരിക്കാൻ വെല്ലിവിളിച്ച് BJP സംസ്ഥാന അ​ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയല്ല ഇനി Rahul Gandhi വന്ന് മത്സരിച്ചാലും നേമം ബിജെപിയുടെ ഉരുക്ക് കോട്ടയാണെന്ന് K Surendran കോന്നിയിൽ മാധ്യമങ്ങളോടായി പറഞ്ഞു. നേരത്തെ ഉമ്മൻ ചാണ്ടി Puthupally വിട്ട് സംസ്ഥാനത്തെ ബിജെപി ഭരിക്കുന്ന ഏക മണ്ഡലമായ നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

നേമത്തേക്ക് ഉമ്മൻചാണ്ടിയെ ക്ഷണിക്കുന്നയെന്നും  ദേശീയ തലത്തിൽ നിന്ന് രാഹുൽ ​ഗാന്ധി വന്നാൽ പോലും നേമത്തെ ബിജെപിയുടെ ഉരുക്ക് കോട്ട തകർക്കാൻ സാധിക്കില്ലെന്നാണ് സുരേന്ദ്രൻ (K Surendran) മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ടുകൾ നേടി ഈ വർഷം മണ്ഡലം നിലനിർത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Kerala Assembly Election 2021:Thiruvananthapuram ത്ത് മത്സരിക്കുന്നത് അഭ്യുഹം, Puthuppally ജീവതത്തിൽ അലിഞ്ഞ് ചേർന്നതെന്ന് Oommen Chandy


അതേസമയം ഈ നേമത്ത് മത്സരിക്കുമെന്ന് വാർത്തയെ തള്ളി ഉമ്മൻ ചാണ്ടി (Oommen Chandy) തന്നെ രം​ഗത്തെത്തിയിരുന്നു. പുതുപ്പള്ളി ജീവതത്തിൽ അലിഞ്ഞ് ചേർന്നതാണെന്നും പുതുപ്പള്ളി അല്ലാതെ വേറെയൊരുടത്ത് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കഴി‍‍ഞ്ഞ് ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. 


ALSO READ: Kerala Assembly Election 2021: ബിജെപി സംസ്ഥാനതല യോഗം ഇന്ന് തൃശൂരിൽ


കൂടാതെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ (JP Nadda) കേരള സന്ദർശനത്തിന് ശേഷമാകുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ മത്സരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും  കെ.സുരേന്ദ്രൻ അറിയിച്ചു. അതോടൊപ്പം ക്രൈസ്തവ സഭകൾക്ക് മോദി സർക്കാരിലുള്ള വിശ്വസ്യീയതയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.