മലപ്പുറം: താന്ത്രിക മാന്ത്രിക വിദ്യകളുടെ ഈറ്റില്ലമായ ഇരിമ്പിളിയത്തെ കാട്ടുമാടം മന ട്രസ്റ്റിനു കീഴില്‍ കാട്ടുമാടം പ്രവീണ്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടത്തിയ ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും ശ്രദ്ധേയമായി. മനക്കലെ ഇളമുറക്കാരനായ പ്രവീണ്‍ നമ്പൂതിരി കഴിഞ്ഞ ദിവസം നടത്തിയ ഇഫ്താര്‍ വിരുന്ന് മതേതര സൗഹൃദ കൂട്ടായ്മയുടെ മികച്ച ഉദാഹരണമായി മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്ക് കേള്‍ക്കവേ പള്ളി ഖതീബിനേയും എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെയും കാരക്ക നല്‍കി സ്നേഹത്തോടെ നോമ്പ് തുറപ്പിച്ചു. തുടര്‍ന്ന് നമസ്‌ക്കരിക്കാന്‍ മുസല്ല വിരിക്കാനും അദ്ദേഹം തന്നെ മുന്നില്‍ നിന്നു. തുടര്‍ന്ന് എല്ലാവരേയും സ്‌നേഹത്തോടെ ഇഫ്താര്‍ വിരുന്നിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചിരുത്തി. 

Read Also: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്


നമസ്‌കാരത്തിന് ശേഷം പ്രമുഖര്‍ക്കൊപ്പം പ്രവീണ്‍ നമ്പൂതിരിയും ഭാര്യ സോണിയയും കുടുംബവും ഭക്ഷണം പങ്കിട്ടു. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരുമിച്ചിരുന്നപ്പോള്‍ അത് ഒരു നാടിന്റെ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. കുട്ടികളും സ്ത്രീകളുമടക്കം 500 ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങ് അവിസ്മരണീയമായിരുന്നു.


കലഹങ്ങള്‍കൊണ്ട് വേര്‍തിരിയുന്ന സമൂഹത്തില്‍ ഇത്തരം ഇഫ്താര്‍ വിരുന്നുകളും കൂടിച്ചേരലുകളും വലിയ പാഠങ്ങളാണ് നല്‍കുന്നത്. താന്‍ചെറുപ്പം മുതലെ കണ്ടു വളര്‍ന്നിട്ടുള്ളത് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നതും എല്ലാവരെയും സഹായിക്കുന്നതുമാണ്. ഒന്നിന്റെയും പേരില്‍ അകല്‍ച്ചയില്ലാതാക്കാനാണ് ഇത്തരത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയതെന്ന് പ്രവീണ്‍ നമ്പൂതിരി പറഞ്ഞു.

Read Also: ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്


പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ മാസ്റ്റര്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മനസ്സും വയറും നിറഞ്ഞവര്‍ യാത്ര പറയുമ്പോള്‍ വീണ്ടും ഇങ്ങനെ ഒത്തുകൂടാനും ഈ സാഹോദര്യ സ്നേഹവിരുന്നിന് നന്ദി പറയാനും വാക്കുകളില്ലായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.