ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്

ശരിയായ സമയത്താണ് ടിക്കറ്റ് അടിച്ചതെന്ന് താരിഖ് ഷെയ്ഖ് പറയുന്നു

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 05:37 PM IST
  • സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും താരിഖ് ടിക്കറ്റ് വാങ്ങിയിരുന്നു
  • ഖത്തർ ബിഗ് ടിക്കറ്റിൻറെ ഈ മാസത്തെ മൂന്നാമത്തെ വിജയി ആണ് താരിഖ്
  • കൻ ടിക്കറ്റ് തിരഞ്ഞെടുത്തത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ വിജയിച്ചതെന്ന് താരിഖ്
ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്

ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ബമ്പർ സമ്മാനം. താരിഖ് ഷെയ്ക്കിനാണ് 300,000 ദിർഹം (62 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്. മകൻ തിരഞ്ഞെടുത്ത ടിക്കറ്റ് നമ്പരിനാണ് സമ്മാനം. കഴിഞ്ഞ വർഷം മുതൽ സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും താരിഖ് ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാൽ ഇത്തവണയാണ് ഭാഗ്യം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.  ഖത്തർ ബിഗ് ടിക്കറ്റിൻറെ ഈ മാസത്തെ  മൂന്നാമത്തെ വിജയി ആണ് താരിഖ്.

എന്റെ ചില സുഹൃത്തുക്കൾക്കും എനിക്കും ശരിക്കും പണത്തിന്റെ ആവശ്യമുണ്ടായിരുന്നു. ശരിയായ സമയത്താണ് ടിക്കറ്റ് അടിച്ചതെന്ന് താരിഖ് ഷെയ്ഖ് പറയുന്നു. 108475 എന്ന ടിക്കറ്റ് നമ്പരാണ് താരിഖിന് ഭാഗ്യം കൊണ്ട് വന്നത്. കുറച്ചു നാളുകളായ ഖത്തറിൽ തന്നെ സ്ഥിര താമസക്കാരനാണ് ഇന്ത്യക്കാരനായ താരിഖ്.

Read Also: യു.എ.ഇയിൽ അഞ്ച് ദിവസത്തെ ഈദുൾ ഫിത്തർ അവധി പ്രഖ്യാപിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്

എല്ലാത്തവണയും ബിഗ് ടിക്കറ്റ് എടുക്കുന്ന താരിഖിന്  പലപ്പോഴും ഭാഗ്യം വഴുതി മാറാറുണ്ടായിരുന്നു. എന്റെ മകൻ ടിക്കറ്റ് തിരഞ്ഞെടുത്തത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ വിജയിച്ചത്. ഇതൊരു ഭാഗ്യമായി കാണുന്നുവെന്നും താരിഖ് പറഞ്ഞു. ബിഗ് ടിക്കറ്റിൻറ ഏറ്റവും വലിയ സമ്മാനമായ 25 കോടിയുടെ വിജയിയെ മെയ് 3-നാണ് പ്രഖ്യാപിക്കുന്നത്.

ഫെബ്രുവരിയിൽ ഭാഗ്യം മലയാളിക്കും

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ വനിതക്കാണ് ഫെബ്രുവരിയിൽ ബിഗ് ടിക്കറ്റിന്റെ ബമ്പർ സമ്മാനം അടിച്ചത്. തൃശൂർ സ്വദേശിനിയായ ലീന ജെലാലിനായിരുന്നു ആ ഭാഗ്യം. ലീന സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. 45 കോടി രൂപയായിരുന്നു സമ്മാനം. സമ്മാന തുകയുടെ ഒരു ഭാഗം സംഭാവനയായി നൽകുമെന്നും ലീന പറഞ്ഞിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News