തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

ഏപ്രിൽ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയിരുന്നു.  എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ്, സലാം എയർ, ഫ്ലൈ ദുബായ്, 1ഇൻഡി​ഗോ, ​ഗൾഫ് എയർ, കുവൈത്ത് എയർവെയ്സ്, മാൽഡീവിയൻ എയർവെയ്സ്, സ്കൂട്ട്, ശ്രീലങ്കൻ ലൈൻസ് എന്നിവയാമ് നിലവിൽ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകൾ.  

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Apr 25, 2022, 07:18 PM IST
  • തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്.
  • വിമാന സർവ്വീസുകളുടെ എണ്ണവും കൂട്ടിതോടുകൂടി യാത്രക്കാരുടെ എണ്ണം ഇരട്ടിയായി.
  • ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം: കൊവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. വിമാന സർവ്വീസുകളുടെ എണ്ണവും കൂട്ടിതോടുകൂടി യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 67,919 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ വർഷം മാർച്ചിൽ ഇത് രു ലക്ഷം കടന്നു. 

ഏപ്രിൽ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയിരുന്നു.  എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡി​ഗോ, ​ഗൾഫ് എയർ, കുവൈത്ത് എയർവെയ്സ്, മാൽഡീവിയൻ എയർവെയ്സ്, സ്കൂട്ട്, ശ്രീലങ്കൻ ലൈൻസ് എന്നിവയാമ് നിലവിൽ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകൾ.  

Read Also: നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം; മാറ്റ് കുറയില്ല, പ്രൗഡിയോടെ നടത്താന്‍ തീരുമാനം

ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സാണ്. 24 സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ആഴ്ചയിൽ നടത്തുന്നത്. തായ് എയർ ഏഷ്യ ബാങ്കോക്ക് സർവ്വീസിന് അനുമതി നേടി. മെയ് - 21,356, ജൂൺ - 21,489, ജൂലൈ - 29592 , ഓ​ഗസ്റ്റ് - 59,429, സെപ്റ്റംബർ - 85,919, ഒക്ടോബർ - 1,02,931, നവംബർ - 1,11,295, ഡിസംബർ - 1,32,165,  ജനുവരി - 1,09,441, ഫെബ്രുവരി - 93,180, മാർച്ച് - 1.2 ലക്ഷം എന്നിങ്ങനെയാണ് 2021 മെയ് മുതൽ 2022 മാർച്ച് വരെയുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ കണക്ക്.

മാർച്ച് 27 മുതൽ വേനൽക്കാല ഷെഡ്യൂളുകൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചിരുന്നു. ഇതോടെ പ്രതിവാര വിമാന സർവ്വീസുകളുടെ എണ്ണം 540 ആയി ഉയർന്നു. തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് 18 സർവീസുകളും മസ്കറ്റിലേക്ക് 17 സർവീസുകളും ഉണ്ടാകും. എന്നാൽ, ദുബായിലേക്ക് 17 സർവീസുകളാണ് നടത്തുന്നത്. ബാങ്കോക്ക്, സലാല, മാലിദീപ് എന്നിവ പുതിയ ലക്ഷ്യ സ്ഥാനങ്ങൾ ആണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News