അദാനി ഗ്രൂപ്പിനെന്ന പേരിൽ ആര്യാനാട് അനധികൃത പാറ ഖനനം; നാട്ടുകാർ തടഞ്ഞു
പഞ്ചായത്തുകളുടെ അനുമതി ഉൾപ്പടെ വ്യാജ രേഖ ഉണ്ടാക്കി ആദാനി ഗ്രൂപ്പിനാണെന്ന പേരിൽ ഖനനം നടത്താൻ ഒരുങ്ങുന്നത് എന്ന് നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം : വ്യാജ രേഖകൾ ചമച്ച് അദാനി ഗ്രൂപ്പിനെന്ന പേരിൽ ആര്യനാട് നടത്തുന്ന അനധികൃത പാറ ഖനനം നാട്ടുകാർ തടഞ്ഞു. പാറ ഖനനത്തിനായി ബങ്കറെത്തിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.
ബങ്കർ കണ്ടൈയ്നനറിൽ നിന്നും ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ വാഹനത്തിന് കഞ്ഞി വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.
2014 മുതൽ ഇവിടുത്തെ പാറ ഖനനം നാട്ടുകാർ എതിർക്കുകയും ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് വീണ്ടും പാറ ഖനനം നടത്താൻ ഉപകരണങ്ങളുമായി കണ്ടെയ്നർ എത്തിയത്. പ്രദേശവാസിയായ അരുൺ എന്നയാളാണ് പാറ ഖനനം പഞ്ചായത്തുകളുടെ അനുമതി ഉൾപ്പടെ വ്യാജ രേഖ ഉണ്ടാക്കി ആദാനി ഗ്രൂപ്പിനാണെന്ന പേരിൽ ഖനനം നടത്താൻ ഒരുങ്ങുന്നത് എന്ന് നാട്ടുകാർ പറയുന്നു.
ALSO READ : Milma Price Hike : മിൽമ റിച്ച് പാലിന്റെ ഉയർത്തിയ വില പിൻവലിച്ചു; സ്മാർട്ടിന്റെ വിലവർധന നിലനിർത്തും
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ആര്യനാട്, നെയ്യാർ ഡാം പോലീസ് സ്ഥലത്ത് എത്തി അനുനയ ചർച്ചകൾ നടത്തി. നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചതോടെ കണ്ടെയ്നർ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ അധികൃതർ നിർബന്ധിതരായി. ഇതിനിടെ കമ്പനി അധികൃതർ നാട്ടുകാരെ വെല്ലു വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന് നാട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...