ആലപ്പുഴ: മുന്‍ ഗതാഗത മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ്‌ ചാണ്ടിയെ മൂന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനധികൃത റോഡ്‌ നിര്‍മ്മാണം നടത്തിയെന്ന വിജിലന്‍സിന്‍റെ കണ്ടെത്തലിലാണ് തോമസ്‌ ചാണ്ടിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഇത് സംബന്ധിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 


ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എന്‍. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. 


തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 


ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മ്മിച്ചത്. ആലപ്പുഴ പാലസ് റോഡ് തീക്കാട് വീട്ടില്‍ സുഭാഷ് എം. തീക്കാട് ആണ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.