തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ എത്ര സമയത്തിനകം പുനസ്ഥാപിക്കണമെന്ന കാര്യത്തില്‍ പുതിയ ചട്ടവുമായി കെഎസ്ഇബി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി മുതല്‍ വൈദ്യുതി മുടങ്ങിയാല്‍ നഗരങ്ങളില്‍ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ എട്ടു മണിക്കൂറിനുള്ളിലും വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാണ് പുതിയ ചട്ടം.


എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളിലാണെങ്കില്‍ 10 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്നും ലൈന്‍ പൊട്ടുന്ന സാഹചര്യത്തില്‍ നഗരപ്രദേശങ്ങളില്‍ എട്ടു മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. 


കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ 12 മണിക്കൂറിനുള്ളിലും പരിഹരിക്കപ്പെടണം. എന്നാല്‍ ഭൂഗര്‍ഭ കേബിളുകളാണ് തകരാറിലാവുന്നതെങ്കില്‍ നഗരങ്ങളില്‍ 24 മണിക്കൂറും ഗ്രാമങ്ങളില്‍ 48 മണിക്കൂറിനുള്ളിലും നന്നാക്കിയിരിക്കണം. 


പുതിയ ചട്ടമനുസരിച്ച് ഉപയോക്താക്കളുടെ പരാതിയനുസരിച്ച് വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 25 രൂപ പിഴയടക്കേണ്ടിവരും. 


മാത്രമല്ല മീറ്റര്‍ സംബന്ധിച്ച പരാതികള്‍ 5 ദിവസത്തിനകം പരിഹരിക്കപ്പെടണം. അല്ലാത്തപക്ഷം എല്‍.ടി ഉപയോക്തക്കള്‍ക്ക് ദിവസം 25 രൂപയും എച്ച്.ടി ഉപയോക്താക്കള്‍ക്ക് ദിവസം 50 രൂപയും ലഭിക്കും.


കൂടാതെ മീറ്റര്‍ കേടായാല്‍ ഏഴു ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്നും ചട്ടത്തില്‍ പറയുന്നുണ്ട്.