തിരുവനന്തപുരം:  പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംഘടിതമായ നുണപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരവും ഉപയോഗിച്ച് ആക്രമിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍  കോണ്‍ഗ്രസും ബിജെപിയുംടുടരുന്നത്തെ നടത്തുന്നതെന്നും  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


"മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ശത്രുതയോടെയാണ് പെരുമാറുന്നത്. എന്നാല്‍, കേരളത്തില്‍ ഇവര്‍ ഒരേ മനസോടെയാണ്  പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍  രാവിലെ നടത്തുന്ന പ്രസ്ഥാവന ഉച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ്  ഏറ്റുപറയുന്ന അവസ്ഥയാണ്  ഇന്ന് സംസ്ഥാനത്തുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന് എതിരായി ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍  ഒരേ തരത്തില്‍ പെരുമാറുന്നു", കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


"കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത വീണ്ടെടുക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് കണക്കിലെടുത്ത് ഓരോ പ്രദേശത്തും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണം. വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. ചില പ്രദേശങ്ങളില്‍ സങ്കീര്‍ണമായ സാഹചര്യമുണ്ട്. അത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ശ്രദ്ധ പതിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശക്തമാകണ൦", അദ്ദേഹം   പറഞ്ഞു.


ഒരു കണ്‍സള്‍ട്ടന്‍സിയെയും ഒഴിവാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന്  അദ്ദേഹം പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ചില മേഖലകളിലെ പദ്ധതികളില്‍  കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യമാണ്.  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.  കൂടാതെ, ശിവശങ്കറിനെതിരായ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.