മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുക(ഡ്രൈ ഡേ ആചരണം) യാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിനകത്ത്ശ്രദ്ധിക്കേണ്ടവ:


*ഫ്രിഡ്ജിൻെറ പുറകിലെ ട്രെ
*ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ
*വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ
*ഉപയോഗിക്കാത്ത ക്ലോസെറ്റ്
*മുഷിഞ്ഞ വസ്ത്രങ്ങൾ 


ALSO READ: വോട്ട് ചെയ്യാൻ പോകാൻ വീൽ ചെയർ വേണോ? ഇങ്ങനെ ആവശ്യപ്പെടാം..


വീടിന് വെളിയിൽ:


*ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ , ആട്ടുകല്ല് , ഉരൽ ,ക്ലോസറ്റുകൾ വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക 
*ടെറസ്സ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക
*വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക


തോട്ടങ്ങളിൽ:


*വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കുക


പൊതുയിടങ്ങൾ:


*പാഴ് വസ്തുക്കൾ വലിച്ചെറിയരുത്.
*ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക 


കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍: 


*കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
*ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
*ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക . 
*പകല്‍ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.


ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്