തിരുവനന്തപുരം: വോട്ട് ചെയ്യാൻ പോകാൻ വീൽ ചെയർ വേണ്ടവരാണോ നിങ്ങൾ ? എന്നാൽ നിങ്ങൾക്ക് സക്ഷം' ആപ്പിലൂടെ വോട്ട് ചെയ്യാൻ വീൽചെയർ ' ആവശ്യപ്പെടാം. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പുതിയ സേവനം.
ഭിന്നശേഷിക്കാർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച ആപ്പാണ് സക്ഷം (saksham-ECI). മൊബൈൽ ആപ്പിലൂടെ വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് ദിവസം വീൽചെയർ സേവനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടാം.പുറമെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യൽ, തിരുത്തൽ, പോളിങ്ങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ക്ക്ഉൾപ്പെടെ ഭിന്നശേഷിക്കാർക്ക് സക്ഷം ആപ്പ് ഉപയോഗപ്പെടുത്താം.
മൊബൈൽ പ്ലേസ്റ്റോറിൽ നിന്നും saksham -ECI ആപ്പ് ഡൗൺലോഡ് ചെയ്യാം.ഭിന്നശേഷി വിഭാഗം വോട്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്മതിദാനവകാശം ഉപയോഗപ്പെടുത്തണമെന്നും സക്ഷം മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.