Thiruvananthapuram : DCC പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസിൽ രൂപപ്പെട്ട അഭ്യന്തര കലാപത്തിന് താത്കാലികമായ ശമനം കണ്ടെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേയും (Oommen Chandy) രമേശ് ചെന്നിത്തലയേയും (Ramesh Chennithala) നേരിൽ കണ്ട് വിഡി സതീശൻ നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് കോൺഗ്രസിനുള്ളിൽ താത്കാലിക വെടിനിർത്തൽ ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"മുതിർന്ന നേതാക്കളെ അപമാനിക്കുകയോ മാറ്റി നിർത്തുകയോ ചെയ്യില്ല. അങ്ങനെയൊരു വിഷമം അവർക്കുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ട് പോകണം. ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും സംസാരിച്ചു കഴിഞ്ഞപ്പോൾ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാനാവും എന്ന ആത്മവിശ്വാസം എനിക്കുണ്ട്" വിഡി സതീശൻ ഹരിപ്പാട് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ : Vd Satheesan| വി.ഡി സതീശൻ തിരുവഞ്ചൂരിനെയും ഉമ്മൻ ചാണ്ടിയെയും കണ്ടു,സുപ്രധാന മാറ്റങ്ങൾ


ഇന്ന് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയാണ് വിഡി സതീശൻ കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് വൈകിട്ട് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ ഹരിപ്പാട്ടുള്ള വീട്ടിലെത്തി നേരിൽ കണ്ട് ചർച്ച നടത്തുകയും ചെയ്തു. 


ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ട് സംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. തുടർച്ചയായുള്ള ചർച്ചകൾ അഭിപ്രായ സമന്വയത്തിൽ എത്തിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടും ചർച്ചകളുണ്ടാകും. ഉമ്മൻചാണ്ടിയും താനും ഉന്നയിച്ച പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതൽ ച‍ർച്ചകൾ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല നാളെ നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.


ALSO READ : Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


ഡിസിസി പുനസംഘടന കഴിഞ്ഞ് കെപിസിസിയിലെ പുനസംഘടനയാണ് ഇനി വരാനുള്ളത്. കോൺ​ഗ്രസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് പ്രതീക്ഷ. കോൺ​ഗ്രസിനെ പിന്തുണയ്ക്കുന്ന വലിയൊരു ജനവിഭാ​ഗം കേരളത്തിലുണ്ട്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് സതീശൻ പറഞ്ഞു.


ALSO READ : കോൺ​ഗ്രസിൽ തകർച്ചയുടെ വേ​ഗം കൂടി; പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan


"ചർച്ചകൾക്ക് സതീശൻ മുൻകൈയ്യെടുത്തത് നല്ല കാര്യമാണ്. ഉമ്മൻചാണ്ടിയും ഞാനും ചില കാര്യങ്ങൾ ഉന്നയിച്ചു അക്കാര്യം ച‍ർച്ച ചെയ്യാൻ സതീശൻ തയ്യാറായത് നല്ല കാര്യം" എന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ നാളെത്തെ യുഡിഎഫ് യോ​ഗത്തിൽ താൻ പങ്കെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.