കോട്ടയം: വിവാദ ചൂടിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വീട്ടിലെത്തി കണ്ടു. പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസിനെ വിവാദ ചുഴികളിലാക്കിയതിനിടയിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
തങ്ങൾക്ക് പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പ്രതിപക്ഷ നേതാവിൻറെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയില്ലാതിരുന്നാൽ പ്രശ്നങ്ങൾ വഷളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
എന്നാൽ രമേശ് ചെന്നിത്തലയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് വിഡി സതീശൻ വ്യക്തമായി ഉത്തരം പറയാൻ തയ്യാറായില്ല. മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകും പോലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് മറുപടി പറയില്ല എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ALSO READ: കോൺഗ്രസിൽ തകർച്ചയുടെ വേഗം കൂടി; പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan
ചെന്നിത്തലയെ എപ്പോൾ കാണും എന്ന് ചോദ്യത്തിനും അദ്ദേഹം മൗനം പാലിച്ചു. മുതിർന്ന നേതാവായി ഒതുക്കാൻ ശ്രമിക്കുന്നതായുള്ള ചെന്നിത്തലയുടെ ആരോപണത്തിനും സതീശൻ മറുപടി നൽകിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണനെയും വീട്ടിലെത്തി കണ്ട അദ്ദേഹം സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...