പാലക്കാട്: വാളയാറിൽ പെൺകുട്ടികൾ പീഢനത്തിനിരയായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ പോക്സോ കോടതിയുടെ അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ഇന്നലെ തന്നെ ഇത് സംബന്ധിച്ച് ഉത്തരവുണ്ടാകുമെന്ന് കോടതി പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: ആർ.നിശാന്തിനിക്ക് ചുമതല


നേരത്തെ പ്രതികളായ വി മധു, ഷിബു എന്നിവരെ കോടതി(Pocso) റിമാൻഡ് ചെയ്തിരുന്നു.  അടുത്ത മാസം അഞ്ചു വരെയാണ് ഇവരുടെ കാലാവധി നീട്ടിയത്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.


ALSO READ: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സ്; ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു


കഴിഞ്ഞ ദിവസമാണ് എസ്പി. നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.  പാലക്കാട് ക്രൈംബ്രാഞ്ച്(Crime Branch) എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. 


ALSO READ:  ‌രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും


വാളയാറിൽ(walayar) പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാരായ പെൺകുട്ടികളാണ്  പീഢനത്തിനിരയായി മരിച്ചത്. ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാർച്ചിലുമായാണ് തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടികളെ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ പിന്നീട് ആത്മഹത്യ ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.