കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 45 മിനിട്ടോളം തെളിവെടുപ്പ് നീണ്ടാതായാണ് റിപ്പോര്‍ട്ട്. കന്യാസ്ത്രീ പരാതിയില്‍ സൂചിപ്പിച്ചിരുന്ന 20ാം നമ്പര്‍ മുറിയിലും തെളിവെടുപ്പ് നടന്നു. തെളിവെടുപ്പിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലേയ്ക്ക് കൊണ്ടുപോയി.


തെളിവെടുപ്പിന്‍റെ ഭാഗമായി മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് താത്കാലികമായി താമസം മാറാന്‍ പൊലീസ് മുന്‍പേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 


അതേസമയം, അന്വേഷണവിധേയമായി ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പെലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്‍റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. 


ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.