Kerala Assembly Election 2021: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി (BJP) ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ. ഇവിടെ മത്സരിക്കാൻ നിൽക്കുന്നത് ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെങ്ങന്നൂർ മണ്ഡലം (Chengannur Constituency) സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബിജെപി (BJP) മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല.


ഇതിനിടയിൽ ചെങ്ങന്നൂരിൽ (Chengannur) ഓരോ  തിരഞ്ഞെടുപ്പിലും ബിജെപിയുടെ സ്വാധീനം വർധിക്കുകയാണ് എന്നത് ഇരു മുന്നണികളെയും ആശങ്ക പെടുത്തുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്ക നേതാക്കൾക്കുണ്ട്. 


Also Read: Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ 


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റവും സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 


യുഡിഎഫ് എം മുരളിയെ സ്ഥാനാർത്ഥിയായായി നിശ്ചയിച്ചത് കോൺഗ്രസ് അണികളിൽതന്നെ ഞെട്ടലുളവാക്കിയിട്ടുണ്ട്‌. എൽഡിഎഫും, യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണ് അപ്രസക്തനായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതിലൂടെ വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നുണ്ട്.


ബിജെപി സ്ഥാനാർത്ഥി എം.വി ഗോപകുമാറിന് സ്ഥാനാർത്ഥി പര്യടനത്തിൽ ലഭിക്കുന്ന സ്വീകാര്യത ചെങ്ങന്നൂർ ഇക്കുറി മാറാനുറച്ച് തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ്. സ്ത്രീകൾ,യുവാക്കൾ,തൊഴിലാളികൾ അങ്ങനെയെല്ലാവരും ബിജെപി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുകയാണ്. 


Also Read: Kerala Assembly Election 2021 Live : പത്രിക തള്ളിയ ഞെട്ടല്ലിൽ ബിജെപി, ഇന്ന് പ്രത്യേക കോടതിയെ സമീപിക്കും


ഈ സ്വീകാര്യത വോട്ടായി മാറിയാൽ വിജയം നേടാമെന്നാണ് ബിജെപിയുടെ (BJP) കണക്കു കൂട്ടൽ.ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുമ്പോൾ അത് ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം പാർട്ടി സ്വീകരിച്ച നിലപാടുകളുടെ വിജയം കൂടിയാണ് എന്ന് നേതാക്കൾ അവകാശപ്പെടുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ആലപ്പുഴ ജില്ലയിൽ നടത്തിയ മുന്നേറ്റം സിപിഎം ജില്ലാ നേതൃ യോഗത്തിൽ പോലും ചർച്ചയായിരുന്നു.ദുർബല സ്ഥാനാർത്ഥിയെ രംഗത്തിറക്കി സിപിഎമ്മുമായി ഒത്തു കളിക്കുന്ന കോൺഗ്രസിനെ തുറന്നു കാട്ടിയുള്ള ബിജെപിയുടെ പ്രചാരണവും ചെങ്ങന്നൂരിലെ വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. 


ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 


സഭാ തർക്കത്തിലടക്കം ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടും ശബരിമലയിൽ വിശ്വാസികൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും ഒക്കെ എടുത്തുകാട്ടി സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ വിശ്വാസികൾക്കെതിരാണ് എന്ന് ബിജെപി പ്രചാരണം നടത്തുന്നതും ചെങ്ങന്നൂരിൽ ചർച്ചയാവുകയാണ്. 


കൂടാതെ സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരത്തിലൂടെ ചെങ്ങന്നൂരിൽ നേട്ടം കൊയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവർത്തകർ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.