Thiruvananthapuram: തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Election) സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) നിര്‍ദേശം നല്‍കി.
വോട്ടഭ്യര്‍ത്ഥിക്കുന്നതിന്‍റെ ഭാഗമായി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ പാടില്ല. മാലയിട്ട് സ്വീകരണം പാടില്ല, പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടര്‍ സ്ലിപ്പ് കൈയ്യില്‍ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 5 പേരില്‍ കൂടുതലാവാന്‍ പാടില്ല. പോളിംഗ് ബൂത്തില്‍ 10 ഏജന്‍റുമാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കാവൂ, പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ട് പേര്‍ മാത്രമെ പാടുള്ളു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിബന്ധനകള്‍ പുറത്തിറക്കിയതോടെ ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ വോട്ട് തേടല്‍ ബുദ്ധിമുട്ടിലാവും എന്നതും വസ്തുതയാണ്.
തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപി (DGP)യുമായി ചര്‍ച്ച നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
Also read: തദ്ദേശ തെരഞ്ഞെടുപ്പ് ലക്‌ഷ്യം;സമുദായ സംഘടനകളുമായി ചര്‍ച്ചയ്ക്ക് ബിജെപി!
അതേസമയം, സംവരണ വാര്‍ഡുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 5 വരെയാണ് നറുക്കെടുപ്പ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും.
Also read: തദ്ദേശ തിരഞ്ഞെടുപ്പ്;എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ!
പോളിംഗ് ബൂത്തില്‍ ഏജന്‍റ് മാരായി പത്ത് പേരെ മാത്രമെ അനുവദിക്കുകയുള്ളു. പോളിബുത്തില്‍ സാനിറ്റെസറും മറ്റ് സൗകര്യങ്ങളും നിര്‍ബന്ധമായും സജ്ജമാക്കിയിരിക്കണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് 5 കോടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.