ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊട്ടിത്തെറി. പാർട്ടിയിലെ ഒരു വിഭാഗം പ്രകടനവുമായി എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.ഇ​ര​വു​കാ​ട്​ വാ​ർ​ഡി​ൽ​നി​ന്നും ര​ണ്ടാം​ത​വ​ണ വി​ജ​യി​ച്ച സൗ​മ്യ​രാ​ജിനെയാണ്  ചെയർ‌ പേഴ്സണായി പാർട്ടി പരിഗണിക്കുന്നത്.എന്നാൽ, നെ​ഹ്​​റു​ട്രോ​ഫി വാ​ർ​ഡി​ൽ​നി​ന്ന്​ വി​ജ​യി​ച്ച പാ​ർ​ട്ടി​യിലെ കെ.കെ ജയമ്മക്ക് പദവി  നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർനരംഗത്തെതത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവർക്കും രണ്ടര വർഷം ഭീതം ഭരിക്കാൻ നൽകാമെന്ന് കാണിച്ചുണ്ടായ ചർച്ച കളും ഒരിടത്തും എത്തിയില്ല.അധ്യക്ഷ സ്ഥാനം നേതാക്കള്‍ വിറ്റു എന്ന ആരോപണവും ഉയർത്തിയാണ് പ്രവർത്തകർ രംഗത്തെത്തിയത്.  അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് കെ.കെ ജയമ്മയുടെ പേരും ഉണ്ടായിരുന്നെങ്കിലും തുടക്കം മുതൽ പാർട്ടിയിലെ ഒരു വിഭാഗം സൗമ്യക്കായി വാദിച്ചിരുന്നതിനാൽ പരിഗണന സമ്യക്ക് നൽകുകയായിരുന്നെന്നാണ് ആരോപണം.ഇരവുകാട് വാർഡിൽ നിന്ന് തുടർച്ചയായി രണ്ടാംതവണ ജയിച്ച സൗമ്യ Congress ബഷീർ കോയപ്പറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.


ALSO READ:  AR Rahman ന്റെ അമ്മ അന്തരിച്ചു


CPM ആലപ്പുഴ നോർത്ത്,സൗത്ത് ഏരിയാ കമ്മിറ്റികളുടെ നിർദ്ദേശമാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചത്.  ഇന്ന് നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിലാണ് ഒൗദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെയാണ്പരസ്യ പ്രകടനവുമായി പ്രവർത്തകർ രംഗത്തെത്തിയത്.ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ഏരിയ കമ്മിറ്റി അഗം,കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം കുഞ്ചൻ സ്മാരക സമിതി എക്സിക്യുട്ടീവ് അംഗം ഇരവുകാട് ടെമ്പിൾ ഒാഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നയാളാണ്  സൗമ്യ. 


ALSO READ: ബി.ജെ.പി അംഗം വോട്ട് ചെയ്തത് മാറി, പാലക്കാട് നഗരസഭയിൽ ബഹളം


എന്നാൽ സർക്കാർ ജോലി പോലും ഉപേക്ഷിച്ച് പാർട്ടിയിലേക്ക് എത്തിയാ ആളായിട്ടും ജയമ്മയെ തള്ളിയ പാർട്ടി നിലപാടിനെതിരെയാണ്  വ്യാപകമായ പ്രതിഷേധംഅതേസമയം പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാലവുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു നേതാക്കളിൽ നിന്നും വിശദീകരണവും പാ‍ർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy