ബി.ജെ.പി അംഗം വോട്ട് ചെയ്തത് മാറി, പാലക്കാട് നഗരസഭയിൽ ബഹളം

പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും,ഉപാധ്യക്ഷനുമായുള്ള തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. മൂന്നാം വാർഡിലെ വി.നടേശൻ വോട്ട് മാറിക്കുത്തിയതിനെ തുടർന്ന് നടപടികൾ ബഹളത്തിലായി. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 04:46 PM IST
  • നഗരസഭയിൽ ബഹളമയം
  • മൂന്നാം വാർഡിലെ വി.നടേശൻ വോട്ട് മാറിക്കുത്തിയതിനെ തുടർന്ന് നടപടികൾ ബഹളത്തിലായി
  • മൂന്നാം വാർഡ് കൗൺസിലറുടെ വോട്ട് അസാധുവാണെന്നും മറ്റ് വാർഡുകളുടെ വോട്ടുമായി കടന്നു പോകാമെന്നാണ് വാരണാധികാരിയുടെ നിലപാട്.
ബി.ജെ.പി അംഗം വോട്ട് ചെയ്തത് മാറി, പാലക്കാട് നഗരസഭയിൽ ബഹളം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും,ഉപാധ്യക്ഷനുമായുള്ള തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. മൂന്നാം വാർഡിലെ വി.നടേശൻ വോട്ട് മാറിക്കുത്തിയതിനെ തുടർന്ന് നടപടികൾ ബഹളത്തിലായി. മുൻ നഗരസഭാധ്യക്ഷയും കൗൺസിലറുമായ പ്രമീളാ ശശിധരനാണ് നടേശൻ വോട്ട് മാറി പോയെന്ന് ഇദ്ദേഹത്തെ ചൂണ്ടിക്കാട്ടിയത് എന്നാൽ അപ്പോളേക്കും ബാലറ്റ് പേപ്പർ നൽകിയിരുന്നു. ഇത് ദൃശ്യങ്ങളിലും വ്യക്തമാണ്.തുടർന്ന് നടേശൻ തന്നെ ബാലറ്റ് പേപ്പര്‍  തിരിച്ചെടുത്തു. എന്നാല്‍ ഇത് udfCPM അംഗങ്ങള്‍ ചേര്‍ന്നു തടഞ്ഞു. നടേശൻ വോട്ട് ചെയ്തത്

ALSO READ:  പാലക്കാട് ദുരഭിമാനകൊല: Police ന് വീഴ്ച പറ്റിയിട്ടില്ലെന്ന് AK Balan

വോട്ട് ചെയ്തത് എതിര്‍പക്ഷത്തെ സ്ഥാനാര്‍ഥിക്കെന്ന് സൂചനാണ് സൂചന. സംഭവം മറ്റുള്ളവരും ഏറ്റുപിടിച്ചതോടെ ബിജെപി അംഗങ്ങളും വരണാധികാരിയുമായി വാക്കുതര്‍ക്കം ഉണ്ടായി.എല്‍ഡിഎഫ് അംഗത്തിനാണ് മൂന്നാം വാര്‍ഡിലെ ബിജെപി അംഗം നടേശന്‍ മാറി വോട്ട് ചെയ്തത് എന്നാണ് വിവരം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍  മാറ്റിത്തരണമെന്ന് നടേശന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നടേശന്‍റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു. അത് വരണാധികാരി അംഗീകരിച്ചു. തുടര്‍ന്ന് വന്‍ തര്‍ക്കം 

ALSO READ: ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ല Train പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

നഗരസഭ കൗൺസിൽ ഹാളിൽ‌ നട‍ന്നു.അതിനിടെ നടേശന്റെ വോട്ട് അസാധുവായതായി വാരണാധികാരി പ്രഖ്യാപിച്ചു. കോൺഗ്രസ്സുകാരുടെ കയ്യിലും ബാലറ്റ് പേപ്പർ ഉണ്ടെന്നും അവ തിരികെ വേണമെന്നും നിലപാടുമായി ബി.ജെ.പി അംഗങ്ങളും എത്തി. എന്നാൽ മൂന്നാം വാർഡ് കൗൺസിലറുടെ വോട്ട് അസാധുവാണെന്നും മറ്റ് വാർഡുകളുടെ വോട്ടുമായി കടന്നു പോകാമെന്നാണ് വാരണാധികാരിയുടെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് കാണിച്ച് ബി.ജെ.പി അംഗങ്ങൾ വലിയ ഒച്ചപ്പാടുണ്ടാക്കി. നടേശന്റെ വോട്ട് അസാധുവായാലും ഇല്ലെങ്കിലും പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് ഭരണം ഉറപ്പാണ്.നഗരസഭ ഭരണം നിലനിർത്തി എൻ.ഡി.എ. വ്യക്​തമായ ഭൂരിപക്ഷത്തോടെയാണ്​ നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്. 28 സീറ്റുകളിൽ എൻ.ഡി.എ മുന്നേറിയപ്പോൾ,യു.ഡി.എഫ് 12 സീറ്റുകളാണ് നേടിയത്.

Trending News