ന്യൂഡല്‍ഹി: ജനരക്ഷായാത്ര പോലെയുള്ള ബിജെപി തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപിയ്ക്ക് അവകാശമുണ്ട്. തങ്ങള്‍ക്ക് അതില്‍ പ്രശ്നമൊന്നുമില്ല. സിപിഎമ്മിനെതിരായ ജനവികാരമുണ്ടാക്കാന്‍ ഇത്തരം പരിപാടികള്‍ കൊണ്ട് ശ്രമിക്കുന്നുണ്ട്. അതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. കാരാട്ട് പറഞ്ഞു. വ്യാഴാഴ്ച യാത്രയില്‍ അമിത്ഷായുടെ അഭാവം കാണിക്കുന്നതു തന്നെ ഇതിനു കേരളത്തില്‍ വേണ്ടത്ര സഹകരണം ലഭിക്കുന്നില്ല എന്നതാണ്.


ഒക്ടോബര്‍ മൂന്നിനാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ബിജെപി നേതാവ് അമിത് ഷായുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ജനരക്ഷായാത്ര ആരംഭിച്ചത്. ബിജെപിയുടെ ഈ നിലപാടിനെതിരെ ഒക്ടോബര്‍ 9 ന് രാജ്യവ്യാപകമായി പ്രതിഷേധപരിപാടി ആരംഭിക്കാനാണ് സിപിഐ എം തീരുമാനം.