`പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റിക്ക് അഭിനന്ദനങ്ങൾ`; ഓം ശാന്തി ഓശാനയിൽ വൈൻ ആന്റിയായി മനസ്സിൽ ആഗ്രഹിച്ച മുഖം വീണ ജോർജിന്റേതെന്ന് Jude Anthany
ഇന്നാണ് പിണറായി വിജയൻറെ രണ്ടാം മന്ത്രിസഭയിൽവീണ ജോർജ് ആരോഗ്യ മന്ത്രിയായി സ്ഥാനമേൽക്കും എന്ന വിവരം ലഭിച്ചത്.
Thiruvananthapuram: ആരോഗ്യ മന്ത്രിയാക്കുന്ന വീണ ജോർജിന് (Veena George) അഭിനന്ദനുമായി സംവിധായകൻ ജ്യൂഡ് ആന്റണി (Jude Anthany) എത്തി. തന്റെ ചിത്രം ഓം ശാന്തി ഓശാനയിൽ കഥാപാത്രമായ വൈൻ ആന്റിയായി ഉദ്ദേശിച്ചിരുന്നത് വീണ ജോർജിനെ ആയിരുന്നുവെന്നും എന്നാൽ കഥ പറഞ്ഞപ്പോൾ ശരിയാകാതിരുന്നതിനാൽ വൈൻ ആന്റിയായി വീണ ജോർജ് എത്തിയില്ലെന്നുമാണ് ജൂഡ് ആന്റണി ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയത്.
"ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ " എന്ന് സംവിധയകാൻ ജ്യുഡ് ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ: Breaking: NCP യുടെ സംസ്ഥാന അധ്യക്ഷനായി PC Chacko സ്ഥാനമേൽക്കും
ഇന്നാണ് പിണറായി വിജയൻറെ (Pinarayi Vijayan) രണ്ടാം മന്ത്രിസഭയിൽവീണ ജോർജ് ആരോഗ്യ മന്ത്രിയായി സ്ഥാനമേൽക്കും എന്ന വിവരം ലഭിച്ചത്. ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കെകെ ശൈലജയുടെ പിൻഗാമിയായി എത്തുന്ന വീണ ജോർജിന് കാത്തിരിക്കുന്നത് വൻ ഉത്തരവാദിത്വങ്ങളാണ്.
ALSO READ: വീണ ജോർജ് ആരോഗ്യ മന്ത്രിയാകും; KK Shailaja യുടെ വിടവ് നികത്താൻ Veena George ന് ആകുമോ?
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തവാദിത്വം വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും പാർട്ടി ഏത് ചുമതല നൽകിയാലും നിർവഹിക്കാൻ താൻ തയ്യാറാണെന്നുംവീണ ജോർജ് പറഞ്ഞിരുന്നു. മികച്ച പ്രകടനം കൊണ്ട് ആഗോളതലത്തിൽ വരെ ജനശ്രദ്ധ പിടിച്ച് പറ്റിയ മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തതിനെ തുടർന്ന് വൻ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കെകെ ശൈലജയെ (KK Shailaja) മന്ത്രിസഭയിൽ നിന്ന് അവഗണിച്ചതിൽ രാഷ്ട്രീയ - സാമുദായിക- സാംസ്ക്കാരിക തലത്തിൽ വൻ തോതിൽ വിമർശനം ഉയർന്നിരുന്നു. അതിനാൽ തന്നെ ഈ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് മറ്റൊരു വനിതാ നിയമസഭാ അംഗത്തിന് ആരോഗ്യ വകുപ്പ് നൽകിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy