Pinarayi 2.0; ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്; വീണാ ജോർജിന് ആരോ​ഗ്യം, ആർ.ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം

സിപിഎമ്മിലെ വനിതാ മന്ത്രിമാരായ വീണ ജോർജിനും ആർ ബിന്ദുവിനും ആരോ​ഗ്യം ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ

Written by - Zee Malayalam News Desk | Last Updated : May 19, 2021, 03:01 PM IST
  • വൈദ്യുതി വകുപ്പ് മന്ത്രിയായി കെ കൃഷ്ണൻകുട്ടി
  • വ്യവസായ വകുപ്പ് പി രാജീവിന്
  • ധനകാര്യം കെഎൻ ബാലഗോപാലിന്
  • പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ പിഎ മുഹമ്മദ് റിയാസിന്
Pinarayi 2.0; ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്; വീണാ ജോർജിന് ആരോ​ഗ്യം, ആർ.ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം

തിരുവനന്തപുരം: വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായി. സിപിഎമ്മിലെ വനിതാ മന്ത്രിമാരായ വീണ ജോർജിനും ആർ ബിന്ദുവിനും ആരോ​ഗ്യം ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ.

വകുപ്പുകളും മന്ത്രിമാരും:

പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി- പിണറായി വിജയൻ

തദ്ദേശസ്വയംഭരണം, എക്സൈസ്- എംവി ​ഗോവിന്ദൻ

വൈദ്യുതി വകുപ്പ്- കെ കൃഷ്ണൻകുട്ടി

ആരോ​ഗ്യ വകുപ്പ്- വീണ ജോർജ്

വ്യവസായ വകുപ്പ്- പി രാജീവ്

ഉന്നതവിദ്യാഭ്യാസ വകുപ്പ്- ആർ. ബിന്ദു

തുറമുഖ വകുപ്പ്- അഹമ്മദ് ദേവർകോവിൽ

ധനകാര്യം- കെഎൻ ബാല​ഗോപാൽ

പൊതുവിദ്യാഭ്യാസം, തൊഴിൽ- വി ശിവൻകുട്ടി

സഹകരണം, രജിസ്ട്രേഷൻ- വിഎൻ വാസവൻ

ഫിഷറീസ്, സാംസ്കാരികം- സജി ചെറിയാൻ

പൊതുമരാമത്ത്, ടൂറിസം- പിഎ മുഹമ്മദ് റിയാസ്

ഗതാ​ഗതം- ആന്റണി രാജു

ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം- കെ രാധാകൃഷ്ണൻ

വനം വകുപ്പ്- എ.കെ ശശീന്ദ്രൻ

ജലവിഭവ വകുപ്പ്- റോഷി അ​ഗസ്റ്റിൻ

ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം- വി അബ്ദുറഹ്മാൻ

ക്ഷീരവകുപ്പ്, മൃ​ഗസംരക്ഷണം- ജെ ചിഞ്ചുറാണി

റവന്യു- കെ രാജൻ

കൃഷി- പി പ്രസാദ്

സിവിൽ സപ്ലൈസ്- ജിആർ അനിൽ

Trending News