വീണ ജോർജ് ആരോഗ്യ മന്ത്രിയാകും; KK Shailaja യുടെ വിടവ് നികത്താൻ Veena George ന് ആകുമോ?

ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കെകെ ശൈലജയുടെ പിൻഗാമിയായി എത്തുന്ന വീണ ജോർജിന് കാത്തിരിക്കുന്നത് വൻ ഉത്തരവാദിത്വങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : May 19, 2021, 01:13 PM IST
  • ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കെകെ ശൈലജയുടെ പിൻഗാമിയായി എത്തുന്ന വീണ ജോർജിന് കാത്തിരിക്കുന്നത് വൻ ഉത്തരവാദിത്വങ്ങളാണ്.
  • പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തവാദിത്വം വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും പാർട്ടി ഏത് ചുമതല നൽകിയാലും നിർവഹിക്കാൻ താൻ തയ്യാറാണെന്നും വീണ ജോർജ് പറഞ്ഞിരുന്നു.
  • മികച്ച പ്രകടനം കൊണ്ട് ആഗോളതലത്തിൽ വരെ ജനശ്രദ്ധ പിടിച്ച് പറ്റിയ മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തതിനെ തുടർന്ന് വൻ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
  • എന്നാൽ തന്റെ വകുപ്പിന്നെ കുറിച്ച് ഇതുവരെയും പാർട്ടിയിൽ നിന്ന് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് വീണ ജോർജ് അറിയിച്ചിട്ടുള്ളത്.
വീണ ജോർജ് ആരോഗ്യ മന്ത്രിയാകും;  KK Shailaja യുടെ വിടവ് നികത്താൻ Veena George ന് ആകുമോ?

Thiruvananthapuram: കേരളത്തിന്റെ ആരോഗ്യമന്ത്രി പദവിയിലേക്ക് ഒരു വനിതാ കൂടി എത്തുന്നു. പിണറായി  വിജയൻറെ (Pinarayi Vijayan) രണ്ടാം മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിനെ നയിക്കുന്നത് വീണ ജോർജാണ്. ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കെകെ ശൈലജയുടെ പിൻഗാമിയായി എത്തുന്ന വീണ ജോർജിന് കാത്തിരിക്കുന്നത് വൻ ഉത്തരവാദിത്വങ്ങളാണ്.

പാർട്ടി  ഏൽപ്പിക്കുന്ന ഏത് ഉത്തവാദിത്വം വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും പാർട്ടി ഏത് ചുമതല നൽകിയാലും നിർവഹിക്കാൻ താൻ തയ്യാറാണെന്നുംവീണ ജോർജ് പറഞ്ഞിരുന്നു. മികച്ച പ്രകടനം കൊണ്ട് ആഗോളതലത്തിൽ വരെ ജനശ്രദ്ധ പിടിച്ച് പറ്റിയ മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തതിനെ തുടർന്ന് വൻ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 

ALSO READ: ഞാനും മരുമകനും പിന്നെ ചിലരും- അങ്ങിനെയൊരു പിണറായി ട്രസ്റ്റുണ്ടാക്കുമോ സി.പി.എം?

കെകെ ശൈലജ (KK Shailaja) മന്ത്രിസഭയിൽ അവഗണിച്ചതിൽ രാഷ്ട്രീയ - സാമുദായിക- സാംസ്ക്കാരിക തലത്തിൽ വൻ തോതിൽ വിമർശനം ഉയർന്നിരുന്നു. അതിനാൽ തന്നെ ഈ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് മറ്റൊരു വനിതാ നിയമസഭാ അംഗത്തിന് ആരോഗ്യ വകുപ്പ് നൽകിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ALSO READ: Pinarayi 2.0 : സത്യപ്രതിജ്ഞയ്ക്ക് 500 പേർ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

എന്നാൽ തന്റെ വകുപ്പിന്നെ കുറിച്ച് ഇതുവരെയും പാർട്ടിയിൽ നിന്ന് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് വീണ ജോർജ് അറിയിച്ചിട്ടുള്ളത്. മാധ്യമ പ്രവർത്തകയായിരുന്നു വീണ ആറന്മുളയിൽ നിന്നാണ് മത്സരിച്ചാണ് നിയമസഭയിലേക്ക് എത്തിയത്.  ഇത് രണ്ടാം തവണയാണ് വീണ ജോർജ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ALSO READ: "പെണ്ണിനെന്താ കുഴപ്പം?" കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനവുമായി Rima Kallingal

ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ (Second Pinarayi Vijayan Government) കെകെ ശൈലജ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്. രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണ്.  തൃത്താലയിൽ ജയിച്ച എംബി രാജേഷ് നിയമസഭാ സ്‌പീക്കർ ആകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News