കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾ ഭയന്ന് വിറച്ചാണ് ജീവിക്കുന്നതെന്നും മിണ്ടാതെ പമ്മി ഇരിക്കേണ്ട അവസ്ഥയിലാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. പത്തനാപുരത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിനെതിരെ കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്ന അടവ് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുക, കടമെടുക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തുക, ജിഎസ്ടിയിൽ വിഹിതം തരാതിരിക്കുക, പെൻഷൻ ഫണ്ട് തരാതിരിക്കുക എന്നത് ജനങ്ങളുടെ കഴുത്തിന് പിടിച്ച് ഞെക്കി കൊല്ലുന്നത് പോലെയാണെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. മതേതരത്വത്തിന് വേണ്ടിയാണ് കേരളം നിലനിൽക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഓർത്താൽ നല്ലതാണെന്നും വർഗ്ഗീയതയ്ക്ക് ക്ലച്ച് പിടിക്കാത്തിടത്ത് ഭീഷണിപ്പെടുത്തി വോട്ട് പിടിക്കാമെന്ന് വെച്ചാൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


ALSO READ: തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു; 3 പേർക്ക് പരിക്ക്


മലയാളികൾ മതേതരത്വത്തത്തിൽ അഭിമാനിക്കുന്നവരാണ്. കേരളത്തിൽ കല്യാണത്തിന് വന്നാലും റോഡ് ഷോ നാടകം നടത്തിയാലും ഭാരത് അരി നൽകി രാഷ്ട്രീയ ലൊട്ട് ലൊടുക്ക് നാടകം കളിച്ചാലും കേരളത്തിൽ വിജയിക്കില്ല. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും വോട്ട് ആരും പ്രതീക്ഷിക്കണ്ട. നമ്മുടെ ഭരണഘടനയുടെ പോക്ക് കാണുമ്പോൾ അതീവമായ ദു:ഖം വരുന്നു. മതന്യൂനപക്ഷങ്ങൾക്കും എല്ലാ ജനങ്ങൾക്കും തുല്യ അവകാശമുള്ള ഭരണഘടനയിൽ മതേതരത്വത്തിൽ കത്തി വയ്ക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ മാറണം. ബിജെപിയുടെ ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ കൈക്കൂലിയാണന്നും ഗണേഷ് കുമാർ ആരോപിച്ചു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.