Thiruvananthapuram : തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ (Arya Rajendran) കോൺഗ്രസ് നേതാവും വടകര എംപിയുമായി കെ മുരളീധരൻ (K Muralidharan) നടത്തിയ അധിക്ഷേപ പരാമർശത്തിൽ പൊലീസ് കേസെടുത്തു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിമേലാണ് മ്യൂസിയം പൊലീസ് കെ മുരളീധരനെതിരെ കേസെടുത്തിരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും" എന്നായിരുന്നു കോർപറേഷനിൽ നികുതി തട്ടിപ്പിനെതിരെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ  മുരളീധരൻ പറഞ്ഞത്.  


ALSO READ : K Muraleedharan Arya Rajendran Issue | "മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമല്ല", ആര്യ രാജേന്ദ്രന് മാനസികമായി ബുദ്ധിമുട്ടുണ്ടായതിന് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരൻ


സംഭവത്തിൽ മേയർ പരാതി നൽകിയതിന് പിന്നാലെ കെ.മുരളീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു.


"മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ല, ഖേദം പ്രകടിപ്പിക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി എന്ന് പറഞ്ഞതിലാണ്" മുരളീധരൻ പറഞ്ഞു. താൻ മേയറുടെ അപക്വമായ നടിപടികളെയാണ് തന്റെ പ്രസംഗത്തിലൂടെ വിമർശിച്ചത്. അത് ഇനിയും തുടരുമെന്ന് മുരളീധരൻ വ്യക്തമാക്കി.


ALSO READ : Thiruvananthapuram Mayor Arya Rajendran തനിക്കെതിരെയുള്ള കെ മുരളീധരന്റെ അധിക്ഷേപ പരാമർശത്തിന് പൊലീസിൽ പരാതി നൽകി


എന്നാൽ മുരളീദരന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു


"ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞ് പറിഞ്ഞിട്ടുണ്ട്" തിരുവനന്തപുരം ജില്ല സെക്രട്ടറി  ആനാവൂർ നാ​ഗപ്പൻ പറഞ്ഞു.


ALSO READ : Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാ​ഗപ്പൻ


അതേസമയം ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മ്യൂസിയം പൊലീസ് അറിയിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക