K Muraleedharan Arya Rajendran Issue | "മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമല്ല", ആര്യ രാജേന്ദ്രന് മാനസികമായി ബുദ്ധിമുട്ടുണ്ടായതിന് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരൻ

താൻ മേയറുടെ അപക്വമായ നടിപടികളെയാണ് തന്റെ പ്രസംഗത്തിലൂടെ വിമർശിച്ചത്. അത് ഇനിയും തുടരുമെന്ന് മുരളീധരൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 12:39 PM IST
  • താൻ പറഞ്ഞതിൽ അശ്ലീലമില്ലയെന്നും തന്റെ പ്രസംഗം മേയർക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറയുന്നതിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞത്.
  • താൻ മേയറുടെ അപക്വമായ നടിപടികളെയാണ് തന്റെ പ്രസംഗത്തിലൂടെ വിമർശിച്ചത്.
  • അത് ഇനിയും തുടരുമെന്ന് മുരളീധരൻ വ്യക്തമാക്കി.
  • ഇതിന്റെ പേരിൽ ഡിവൈഎഫ്ഐയും ആനാവൂർ നാഗപ്പനും തന്നെ വിമർശിക്കാൻ വളർന്നിട്ടില്ല എന്ന് വടകര എംപി പറഞ്ഞു.
K Muraleedharan Arya Rajendran Issue | "മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമല്ല", ആര്യ രാജേന്ദ്രന് മാനസികമായി ബുദ്ധിമുട്ടുണ്ടായതിന് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരൻ

Thiruvananthapuram : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ (Arya Rajendran) നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ (K Muraleedharan). താൻ പറഞ്ഞതിൽ അശ്ലീലമില്ലയെന്നും തന്റെ പ്രസംഗം മേയർക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറയുന്നതിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞത്.

"മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ല, ഖേദം പ്രകടിപ്പിക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി എന്ന് പറഞ്ഞതിലാണ്" മുരളീധരൻ പറഞ്ഞു.

ALSO READ : Thiruvananthapuram Mayor Arya Rajendran തനിക്കെതിരെയുള്ള കെ മുരളീധരന്റെ അധിക്ഷേപ പരാമർശത്തിന് പൊലീസിൽ പരാതി നൽകി

താൻ മേയറുടെ അപക്വമായ നടിപടികളെയാണ് തന്റെ പ്രസംഗത്തിലൂടെ വിമർശിച്ചത്. അത് ഇനിയും തുടരുമെന്ന് മുരളീധരൻ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം ഇതിന്റെ പേരിൽ ഡിവൈഎഫ്ഐയും ആനാവൂർ നാഗപ്പനും തന്നെ വിമർശിക്കാൻ വളർന്നിട്ടില്ല എന്ന് വടകര എംപി പറഞ്ഞു.

ALSO READ : Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാ​ഗപ്പൻ

"AISF വനിതാ നേതാവിനെ ബലാസംഗം ചെയ്യുമെന്ന് പറഞ്ഞവരും കുട്ടിയെ തട്ടികൊണ്ട് പോകാൻ കൂട്ട് നിന്നവരും തനിക്ക് സർട്ടിഫിക്കേറ്റ് ഒന്ന് തരേണ്ട" മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ആര്യ രാജേന്ദ്രൻ മുരളീധരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചിട്ടുണ്ട്.  

ALSO READ : Thiruvananthapuram Tax Scam Case: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരെ DCC ഓഫീസിൽ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ പ്രസംഗത്തിനിടെയാണ്  മുരളീധരൻ വിവാദ പരാമർശം നടത്തിയത്. മേയർക്കെതിരെയുള്ള പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News