കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. 


പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കുറിപ്പെഴുതിയത്.


ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: