തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്ല്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അതോടൊപ്പം സംരക്ഷണം നല്‍കുന്നതിന്‍റെ പരിമിതികളുമാണ് താന്‍ പറഞ്ഞതെന്ന് കടകംപള്ളി സുരേന്ദ്രന്‍‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാൻ മന്ത്രിമാർക്കെന്നല്ല ആർക്കും അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. 


മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ വിശദീകരണം. ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.


സ്ത്രീകളെ എങ്ങനെയെങ്കിലും ശബരിമലയിൽ കയറ്റുക സർക്കാരിന്‍റെ അജണ്ടയല്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ നയം. പോകാൻ സ്ത്രീകൾ തയ്യാറായാൽ പൊലീസ് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന നിലപാടെടുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാവില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഐഎം നിലപാട് അതല്ല. സിപിഐഎം വിചാരിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും ശബരിമലയില്‍ കയറ്റാനാവുമെന്നും കോടിയേരി പറഞ്ഞു.