Kannur University നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
Kannur University വിവിധ പരീക്ഷകൾ മാറ്റിവെച്ചു. വിദൂര വിദ്യാഭ്യസ (Kannur University Distance Course) പരീക്ഷകൾ മാറ്റിവെച്ചു. രണ്ടാം വർഷത്തെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
Kannur : കണ്ണൂർ സർവകലശാലയിലെ (Kannur University) വിവിധ പരീക്ഷകൾ മാറ്റിവെച്ചു. വിദൂര വിദ്യാഭ്യസ (Kannur University Distance Course) പരീക്ഷകൾ മാറ്റിവെച്ചു. രണ്ടാം വർഷത്തെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ ഒന്നാം സെമസ്റ്റർ MSc പരീക്ഷയും കമ്പ്യൂട്ടർ സയൻസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം MBA പരീക്ഷകൾ മാറ്റിവെച്ചിട്ടില്ലെ എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
ALSO READ : Plus One Exam : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു
മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ എംജി യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
ALSO READ : Kokkayar | കൊക്കയാറിൽ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കൂടാതെ സംസ്ഥാന സർക്കാരിന്റെ പ്ലസ് വൺ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...