Kasaragod : കോവിഡ് അതിരൂക്ഷമാകുന്നത് പ്രതിരോധിക്കുന്നതിനായി ജില്ലക്കുള്ളിൽ പുറത്തിറങ്ങാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് (COVID Negative Certificate) നിർബന്ധമാണെന്ന് കാസർകോഡ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ (Kasaragod District Disaster Management Authority) ഉത്തരവ്. കാസർകോഡ് ജില്ലാ (Kasaragod) ഭരണകൂടിത്തിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകം . 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കാസർകോഡ് ജില്ല കളക്ടർ ഡോ സജിത് എസ് ബാബു അധ്യക്ഷനായ ജില്ല അതോറിറ്റിയുടെ ഉത്തരവ്. നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ രേഖ കാണിച്ചാലും മതി. ശനിയാഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവിൽ വരുമെന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുട പത്രക്കുറിപ്പില്‍ പറയുന്നത്.


ALSO READ : Covid Second Wave: രാജ്യത്തെ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക്; ജനം വൻ ആശങ്കയിൽ


കാസർകോഡ് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കിലാണ് ഈ നിബന്ധന ബാധകമാകുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനത്തെ തുടർന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്.


14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കുമെന്നാണ് കാസ‍‍‍‍ര്‍കോഡ് ജില്ല് അതോറിറ്റിയുടെ പുറത്തിറക്കിയ പത്രകുറപ്പ്


ALSO READ : Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം


ദിവസ വേതനം കണക്കിലെടുത്ത് ജീവിക്കുന്നവരെ വലിയതോതിൽ ബാധിക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് പ്രതിഷേധം.ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ മാനസ്സിലാക്കാതെയുള്ള ഇതുകപോലെ തീരുമാനങ്ങൾ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് കാസർകോഡ് ജില്ല എഐവൈഎഫ് കമ്മിറ്റി പറയുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്നാവശ്യത്തെ സമരം എതിർത്ത് തങ്ങൾക്ക് സ്വന്തം ജില്ലയിൽ തന്നെ മറ്റൊരുടത്തേക്ക് പോകുമ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണത്തെ അംഗീകരിക്കില്ല എന്നാണ് കാസർകോഡ് എവൈഎഫ്ഐ ജില്ല സെക്രട്ടറി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.