കാസർഗോഡ് : കാസർഗോഡ് (Kasargod) ബദിയടുക്കയില്‍ ഒന്നര വയസുകാരൻ സ്വാതിക്കിന്റെ മരണത്തിൽ കുഞ്ഞിന്റെ അമ്മയായ ശാരദയെ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് ശാരദ പൊലീസിന് നല്കിയ മൊഴി.
കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ഡിസംബര്‍ നാലിനാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കുഞ്ഞ് എങ്ങനെയോ കിണറ്റിൽ വീണതാകാമെന്നാണ് ആദ്യം കണ്ടെത്തിയത് എങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ (Postmortem Report) കുഞ്ഞിനെ ആരോ കിണറ്റിൽ എറിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. വീടിനടുത്തുള്ള പൊതുകിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read: Walayar Case: പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹർജിയിൽ വിധി ഇന്ന്
തുടർന്ന് പോലീസ് (Police) നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവരുന്നത്. കുഞ്ഞിന്റെ അമ്മയായ ശാരദയ്ക്ക് മാനസികപ്രശ്നം ഉണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. സംഭവദിവസം കുട്ടിയെ എടുത്ത് കൊണ്ട് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. എന്നാൽ തിരിച്ചുവരുമ്പോൾ കുട്ടി കയ്യിലില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.