Kerala Pay Commission: വോട്ട് ബാങ്ക് ലക്ഷ്യം, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ശമ്പള വര്‍ദ്ധന റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നില്‍
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രഹ്മാസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രഹ്മാസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് സംസ്ഥാന സര്‍ക്കാര്‍...
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള വര്‍ദ്ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ (Pay Revision Commission) റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ. മോഹന്‍ ദാസ് കമ്മീഷന്‍ (K Mohandas Commission) റിപ്പോര്‍ട്ടിന്‍റെ ഒന്നാം ഭാഗമാണ് ഇന്ന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) ധനമന്ത്രി തോമസ് ഐസകിനുമാണ് (Thomas Isaac)റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയായും ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. ഒപ്പം പെന്‍ഷനും വര്‍ദ്ധിക്കും. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ അനുവദിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പിതൃത്വ അവധി പത്ത് ദിവസത്തില്‍ നിന്നും 15 ദിവസമായി ഉയര്‍ത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുക വഴി സര്‍ക്കാരിന് 4,810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, കേന്ദ്ര ശമ്പള പരിഷ്‌ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്‌ക്കണം എന്ന ശുപാര്‍ശയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
ധനവകുപ്പിന്‍റെയും മന്ത്രിസഭയുടേയും തീരുമാനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാവും ശമ്പള കമ്മീഷന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുക.