കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ജനറല്‍ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങളം സ്വദേശി രാമകൃഷ്ണനാണ് (49) പോലീസ് സ്റ്റേഷനിലെ റസ്റ്റ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 രാമകൃഷ്ണന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു. രണ്ട് ദിവസങ്ങളായി ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രാത്രി എട്ടുമണിയോടെയാണ് രാമകൃഷ്ണന്‍ സ്റ്റേഷന്‍ ഡ്യൂട്ടി ചുമതല ഏറ്റെടുത്തത്. സീറ്റില്‍ കുറച്ചു സമയം കാണാതിരുന്നതിനെ തുടര്‍ന്ന് വനിത കോണ്‍സ്റ്റബിള്‍ അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനോടു ചേര്‍ന്ന പഴയ പോലീസ് സ്റ്റേഷന്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  


കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് അടുത്തിടെയാണ് ചേവായൂരിലേക്ക് രാമകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തി. ശ്രീജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.