കരിപ്പൂര്‍: മോശം കലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. 


ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയ ഇത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍വേയ്‌സ് എന്നീ സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്‌.  കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരിപ്പൂരിലേക്ക് പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.